കുമരകം: സംസ്ഥാന സർക്കാർ വിക്ടേഴ്സ് ചാനലിലൂടെ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമൊരുക്കി എസ്.എൻ.ഡി.പി യോഗം കുമരകം തെക്ക് ശാഖ. ലൈബ്രറി ഹാളിലാണ് ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചത്. ശാഖാ പ്രസിഡന്റ് കെ.സി ബിജുമോൻ കടമ്പനാടിന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകൻ മുഖ്യപ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി പി.പി ഷാജിമോൻ, ശ്രീകുമാരമംഗലം ദേവസ്വം ഖജാൻജി പി.ജി ചന്ദ്രൻ ,മാനേജർ എസ്.വി സുരേഷ് കുമാർ, അഭിലാഷ്, മനോ മോഹൻ,വത്സല പ്രഭാകരൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ശാഖാ കമ്മറ്റി അംഗങ്ങളായ വിനോദ് ,മുരളീധരൻ കട്ടത്തറ ,സലി പുന്നച്ചിറ ദേവരാജൻ ആശാരിശേരി,സുഗുണൻ തച്ചാറ,പ്രസന്ന മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.