വൈക്കം: ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെയും എസ്.എൻ.ഡി.പി യോഗം കൂവം ചേന്തുരുത്ത് ശാഖയുടെയും നേതൃത്വത്തിൽ ശാഖാ ഓഡിറ്റോറിയത്തിൽ തുടങ്ങിയ ഓൺലൈൻ പഠനസംവിധാനം ആശ്രമം സ്‌കൂൾ പ്രഥമാദ്ധ്യാപിക പി.ആർ ബിജി ഉദ്ഘാടനം ചെയ്തു. 20 വിദ്യാർത്ഥികൾക്കാണ് രാവിലെ മുതൽ വൈകിട്ട് വരെ വിവിധ സമയങ്ങളിൽ ഓൺലൈൻ പഠനം നടത്തുന്നത്. ശാഖാ പ്രസിഡന്റ് പി.ജി ബേബി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക അമൃത പാർവ്വതി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, എം.പി സാനു, കെ.വേലായുധൻ, പി.എ സതീശൻ എന്നിവർ പങ്കെടുത്തു.