വൈക്കം: കേരള വേലൻ മഹാജനസഭ സംസ്ഥാന വൈസ് പ്രസിഡന്റും വൈക്കം താലൂക്ക് കമ്മിറ്റി അംഗവുമായിരുന്ന ആർ.അശോകന്റെ ചരമവാർഷിക അനുസ്മരണം വേലൻ മഹാജനസഭ താലൂക്ക് കമ്മിറ്റിയുടെയും 18 ാം നമ്പർ ശാഖയുടെയും നേതൃത്വത്തിൽ ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ രവി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി മുരളി, ശാഖാ പ്രസിഡന്റ് മനോഹരൻ, ലളിത ശശി, കെ. കെ. സുലോചന എന്നിവർ പ്രസംഗിച്ചു.