കുറിച്ചി: കേരളാ കോൺഗ്രസ് (ജേക്കബ്) കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 3 വർഷംകൊണ്ട് കായ്ക്കുന്ന തെങ്ങിൻ തൈകളും, പച്ചക്കറി തൈകളും, മാസ്‌ക്കും വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകളും സൗജന്യമായി വിതരണം ചെയ്തു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ജോമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതിയംഗം നൈനാൻ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് കലാവടക്കൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജഗോപാൽ, കെ.ആർ വാസുക്കുട്ടൻ നായർ, സണ്ണി ചാമപ്പറമ്പിൽ, ജോൺ ആന്റണി, ബാബു കോയിപ്പുറം, ജയിംസ് മഠത്തിപ്പറമ്പിൽ, ജസ്റ്റിൻ കളീയ്ക്കൽ, ജ്യോതിഷ് പോൾ എന്നിവർ പങ്കെടുത്തു.