മാടപ്പള്ളി: പെട്രോൾ, ഡീസൽ വില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് (ഐ) മാടപ്പള്ളി മണ്ഡലം കമ്മിറ്റി തെങ്ങണാ പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, ബാബു കുട്ടൻചിറ, ജോർജുകുട്ടി കൊഴുപ്പക്കളം, മോനിച്ചൻ തലക്കുളം, ടോണി അറയ്ക്കൽ, ടി.എം ജോർജ്, ജി. ശിവരാജ്, ജോസുകുട്ടി കൊല്ലംപറമ്പിൽ, ഏലിയാസ് വട്ടച്ചാൽ, ഉണ്ണി നാഗപറമ്പിൽ, ആൻസി ജോസഫ്, വി.പി. മോഹനൻ, എൻ.ആർ. ഗോപാലകൃഷ്ണൻനായർ, തോമസ് വെള്ളുകുന്ന്, എസ്.സന്ദീപ്, ഷാജി പാറുകണ്ണിൽ, ജോസി ആലുംമ്മൂട്, ടോമിച്ചൻ പുത്തൂർ, അപ്പച്ചൻ തൈപറമ്പിൽ, മനു മാത്യു, പി.എസ്. പ്രസാദ്, സി. മോനിച്ചൻ, കൃഷ്ണൻകുട്ടി, അഷറഫ് കെ.എ, അപ്പിച്ചൻ എഴുത്തുപള്ളി, ജി.വി.ദാസ്, സി. നാരായണൻ നായർ എന്നിവർ പങ്കെടുത്തു.
പായിപ്പാട്: ഇന്ധന വില വർദ്ധനവിനെതിരെ പായിപ്പാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ നാലുകോടി പോസ്റ്റോഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി രാജീവ് മേച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് വേഷ്ണാൽ, വി ജി സുരേഷ് ബാബു, ഡെന്നിസ് ജോസഫ്, ടീനമോൾ റോബി, ജോളിമ്മ ജോസഫ്, സിബിച്ചൻ സ്രാങ്കൻ, മുഹമ്മദ് സാലി, എബിൻ ആന്റണി എന്നിവർ പങ്കെടുത്തു.