cpm-dhrana
ഇന്ധന വിലവര്‍ദ്ധനവിനെതിരെഅടിമാലി പോസ്റ്റോഫീസിന് മുമ്പിൽ നടന്ന ധർണ്ണ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അടിമാലി .ഇന്ധന വിലവർദ്ധനവിനെതിരെ അടിമാലി ഏരിയായിൽ 11 കേന്ദ്രങ്ങളിൽ സി. പി. എം പ്രതിഷേധ ധർണ്ണ നടത്തി. അടിമാലി വെസ്റ്റിൽ പോസ്റ്റോഫീസിന് മുമ്പിൽ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി കെ സുധേഷ് കുമാർ അദ്ധ്യക്ഷനായി. അടിമാലി ഈസ്റ്റിൽ എസ് ബി ഐക്ക് മുമ്പിൽ ഏരിയാ കമ്മിറ്റിയംഗം ചാണ്ടി പി അലക്‌സാണ്ടർ കല്ലാർകുട്ടി പോസ്റ്റോഫീസിന് മുമ്പിൽ ഏരിയാ കമ്മിറ്റി യംഗം സി ഡി ഷാജി ഇരുമ്പുപാലത്ത് പോസ്റ്റോഫീസിന് മുമ്പിൽ ഏരിയാ കമ്മിറ്റിയംഗം പി പി സാബു ,വെള്ളത്തൂവൽ എസ് ബി ഐക്ക് മുമ്പിൽ ഏരിയാ കമ്മിറ്റിയംഗം ബീന സേവ്യർ വാളറയിൽ ഏരിയാ കമ്മിറ്റിയംഗം വി ജി പ്രതീഷ് കുമാർ,ആനച്ചാൽ ബിഎസ്എൻഎൽ ഓഫീസിന് മുമ്പിൽ ടി എം ഗോപാലകൃഷ്ണൻ ,തോക്കുപാറയിൽ ഏരിയാ കമ്മിറ്റിയംഗം എം എം കുഞ്ഞുമോ ൻ , മാങ്കുളത്ത് ഏരിയാ കമ്മിറ്റിയംഗം എ പി സുനിൽ , കുഞ്ചിത്തണ്ണിയിൽ ഏരിയാ കമ്മിറ്റിയംഗം കെ ആർ ജയൻ ആനവിരട്ടിയിൽ ഏരിയാ കമ്മിറ്റിയംഗം ശോഭന ഫ്രാൻസീസ് എന്നിവർ ഉദ്ഘാടനം ചെയ്തു.