mi-kurian

പാമ്പാടി വെള്ളൂർ: മുളന്താനത്തായ മധുരത്തിൽ എം.ഐ കുര്യൻ (മധുരത്തിൽ കുഞ്ഞുമോൻ 72) നിര്യാതനായി. പരേതൻ പാമ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, സെന്റ് തോമസ് യാക്കോബായ സുറിയാനി ചർച്ച് ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൂസമ്മ, തടിയൂർ വട്ടപ്പാറ കുടുംബാംഗമാണ്. മക്കൾ: സിന്ധു, രന്ധു (പ്രിൻസിപ്പൽ, ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ,ആർപ്പൂക്കര),ഐപ്പ് കുര്യൻ. മരുമക്കൾ: എബി ദാനിയേൽ (നാട്ടകം ആതക്കാട്ട്), സുനു ചെറിയാൻ (കൊല്ലമുള). സംസ്കാരം ഇന്ന് 11.30ന് വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.