നെടുംകുന്നം: നെടുംകുന്നം ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കി. കറുകച്ചാൽ, നെടുംകുന്നം ഫെയ്‌സ് ബുക്ക് കൂട്ടായ്മയും യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് ടിവി വിതരണം ചെയ്തത്. ടിവിയുടെ വിതരണ ഉദ്ഘാടനം ഡോ എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പറും ക്ലബ് പ്രസിഡന്റുമായ ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം രാജേഷ് കൈടാച്ചിറ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി ടി.ആർ ഉണ്ണികൃഷ്ണൻ, ഗ്രൂപ്പ് അഡ്മിൻമാരായ ഷെറിൻ മോഡേൺ, കൃഷ്ണകുമാർ, ആൽവിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.