rek
കെ.എം മാണി ജീവിച്ചിരുന്നപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻട് സ്ഥാനവുമായ് ബന്ധപ്പെട്ട തയ്യാറാക്കിയ ധാരണാ പത്രം .ഇതല്ലാതെ യു.ഡി.എഫ് രേഖയില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.

കോട്ടയം'2015 നവംബർ 5 ന് കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റായിരുന്ന ഇ ജെ. ആഗസ്തി 2015 നവംബർ 5 ന് ഒപ്പിട്ട കരാറിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യ ഒന്നര വർഷം സഖറിയാസ് കുതിരവേലിയെയും അവസാന ഒരു വർഷം സെബാസ്റ്റിൻ കുളത്തുങ്കല്ലിനെയും പ്രസിഡന്റാക്കാൻ തീരുമാനിച്ചതായുള്ള രേഖ മാത്രമേ നിലവിലുള്ളൂ. യു.ഡി.എഫ് തയ്യാറാക്കിയ മറ്റൊരു രേഖയില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.

. 2019 ജൂലായ് ഒന്നിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മേരി സെബാസ്റ്റ്യൻ, എൻ. അജിത് മുതിരമല,പെണ്ണമ്മ ജോസഫ് , ബെറ്റി റോയി, സഖറിയാസ് കുതിരവേലിൽ എന്നിവർ ഒപ്പിട്ട കരാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കല്ലിനെ പ്രസിഡന്റാക്കാമെന്ന് സമ്മതിച്ചിരുന്നു.2019 ജൂൺ 29ന് കെ.എം മാണിയുടെ വീട്ടിൽ ചേർന്ന ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിന്റെ മിനിറ്റ്സിലും അജിത് മുതിരമല ഒപ്പിട്ടിട്ടുണ്ട്. അന്നത്തെ യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്ലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.

കെ.എം.മാണിയുടെ മരണ ശേഷം പാർട്ടി പിളർന്നതോടെ, പ്രസിഡന്റ് സ്ഥാനം തർക്കമായി . എട്ട് മാസം സെബാസ്റ്റ്യൻ കുളത്തുങ്കലിനും ആറ് മാസം അജിത് മുതിരമലക്കുമായി വീതം വയ്ക്കാൻ യു.ഡി.എഫ് യോഗം വാക്കാൽ ധാരണയുണ്ടാക്കിയെന്ന് ജോസഫ് പറയുന്നു . കോട്ടയം ഡി.സി.സിയും ഇത് സമ്മതിക്കുന്നു . എന്നാൽ രേഖാമൂലമുള്ള കരാറില്ല. കരാറുണ്ടെങ്കിൽ കാണിക്കാൻ ജോസ് വിഭാഗം വെല്ലുവിളിച്ചത് ഇതിനാലാണ് . ഇല്ലാത്ത കരാർ അംഗീകരിക്കാത്തതിനാണ് യു.ഡി.എഫിൽ നിന്ന് ജോസ് പക്ഷം പുറത്താവുന്നത്.