ഇതാണ് ആ രേഖ... യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന വാർത്ത വന്ന ശേഷം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകർക്ക് മുൻപിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനം പങ്ക് വയ്ക്കുന്നത് സംബന്ധിച്ച കെ.എം. മാണിയുടെ കാലത്ത് തയ്യാറാക്കിയ ധാരണപത്രം ചെയർമാൻ ജോസ് കെ. മാണി കാണിക്കുന്നു. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം.