kerala-congress-m-

കോട്ടയം: യു.ഡി.എഫ് കെട്ടിപ്പെടുക്കാനും ശക്തമാക്കാനും മുന്നിൽ നിന്ന കെ.എം.മാണിയുടെ കാല ശേഷം മകനെ മുന്നണിയിൽ നിന്ന് പുറത്താക്കുന്നത് വിധി വൈപരിത്യം

. ഘടകകക്ഷി

കൾ മുന്നണി വിട്ടു പോകാറുണ്ടെങ്കിലും മുന്നണിയിൽ നിന്ന് ഘടകകക്ഷിയെ പുറത്താക്കുന്നതും കേരള രാഷ്ടീയ ചരിത്രത്തിൽ അപൂർവം . യു.ഡി.എഫ് പുറത്താക്കിയത് കെ.എം. മാണിയെയാണെന്ന് ജോസ് കെ മാണി പറഞ്ഞത് രക്തസാക്ഷി പരിവേഷമുണ്ടാക്കാനും...

യു.ഡി.എഫ് വിട്ടു പുറത്തു പോയ മാണി വിഭാഗത്തിന്റെ ശക്തി മനസിലാക്കി തിരിച്ചു കൊണ്ടു വന്നത് കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് മകൻ ജോസ് കെ മാണിക്ക് നൽകിയായിരുന്നു. രണ്ട് എം.പി സ്ഥാനമുള്ള യു.പി.എ ഘടകകക്ഷിയായ ജോസ് വിഭാഗത്തെ, യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ അറിവില്ലാതെ യു.ഡി.എഫിൽ നിന്ന് പുറത്താക്കാനാവുമോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്

കോൺഗ്രസ് കഴിഞ്ഞാൽ മുസ്ലീം ലീഗിന് പിന്നിൽ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു കേരള കോൺഗ്രസ്. ഉമ്മൻചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നിവർ യു.ഡി.എഫിലെ നിർണായക തീരുമാനമെടുക്കുന്ന കുറു മുന്നണിയും. മാണിയുടെ പിന്തുടർച്ചയുമായി കേരളകോൺഗ്രസ് നേതൃത്വത്തിലെത്തിയ ജോസ് കെ മാണി യു.ഡി.എഫിൽ നിന്നു പുറത്ത് ,പല തവണ മുന്നണി മാറിയ ചരിത്രമുള്ള പി.ജെ.ജോസഫ് വേണ്ടപ്പെട്ടവനും..ഇത് കാല നീതി...

ബാർ കോഴയിൽ കുടുക്കി മാണിയെ മന്ത്രിസ്ഥാനത്തു നിന്ന് രാജി വയ്പിച്ചതിന് പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗമായിരുന്നു. ജോസ് കെ മാണി യു.ഡി.എഫിൽ നിന്നു പുറത്തു പോവുന്നതിന് പിന്നിലും കോൺഗ്രസിലെ ഒരു വിഭാഗമാണ്. പ്രത്യേകിച്ചും കോട്ടയത്തെ കോൺഗ്രസുകാർ.ബാർ കോഴയിൽ യു.ഡി.എഫിലെ ചിലർ പിന്നിൽ നിന്ന് കുത്തിയെന്ന് മാണി വിലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ തന്നെ മുന്നിൽ നിന്ന് കുത്തിയെന്നാണ് ജോസ് കെ..മാണിയുടെ രോദനം.