എലിക്കുളം: പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം ബാങ്ക്പടിക്ക് സമീപം വാനും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇളങ്ങുളം മുഞ്ഞനാട്ട് ടോമിയുടെ മകൻ ടിബിൻ(35), പൊൻകുന്നം മാന്തറയിൽ താമസിക്കുന്ന മുണ്ടക്കയം കാവിൽ എസ്.അരുൺദാസ്(38) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റെത്തി വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തിറക്കിയത്.


ചിത്രവിവരണം1. പി.പി.റോഡിൽ എലിക്കുളത്ത് അപകടത്തിൽ തകർന്ന വാൻ.

2. എലിക്കുളത്ത് അപകടത്തിൽ തകർന്ന കാർ.