പാമ്പോലി: മല്ലികശ്ശേരി പൊന്നൊഴുകുംതോട്ടിൽ ഒഴുക്കിൽപ്പെട്ട രണ്ടു വയസുകാരി തെരേസയെ രക്ഷിച്ച കുട്ടികളെ മിത്രം റെസിഡന്റ്‌സ് അസോസിയേഷൻ ആദരിച്ചു. ആനന്ദ് കല്ലമ്പള്ളി, നിഖിൽ മണ്ഡപത്തിൽ, ഡിയോൺ, റിയോൺ കിണറ്റുകര എന്നീ കുട്ടികൾക്ക്
പൊൻകുന്നം എസ്.എച്ച്.ഒ. എസ്.ഷിഹാബുദീൻ ഉപഹാരങ്ങൾ നൽകി. അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ അദ്ധ്യക്ഷത വഹിച്ചു. ജോർജ്കുട്ടി പനച്ചിക്കൽ, ബിനോയ് കുറ്റിക്കാട്ട്, അപ്പച്ചൻ കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു.