കോട്ടയം: രണ്ട് അപകടങ്ങളിലായി നാല് പേർക്ക് പരിക്ക്. തിങ്കളാഴ്ച്ച വൈകിട്ട് ഏഴിന് എം.സി റോഡിൽ ളായിക്കാട് ഭാഗത്താണ് ആദ്യ അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ പിന്നാലെ വന്ന ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നീട് ഏറ്റുമാനൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിന്റെ ഇവർക്കു പിന്നാലെ എത്തിയ രണ്ടുപേർ വൈകിട്ട് എട്ടോടെ ഗോമതിക്കവല ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കിടങ്ങറ മഠത്തിൽ വീട്ടിൽ പ്രതീഷ് (45), കിടങ്ങറ കുന്നംങ്കരി കൊടിയൻ തറവീട്ടിൽ കണ്ണൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.