ചങ്ങനാശേരി : പറഞ്ഞത് മൂന്നുമാസം, മൂന്നു വർഷമായി എന്നിട്ടും ശങ്കരപുരം റെയിൽവേ മേൽപ്പാലം നിർമ്മാണം എങ്ങുമെത്തിയില്ല. അപ്രോച്ച് റോഡിന്റെ പണിയാണ് ഇനി പൂർത്തിയാകാനുള്ളത്. താത്കാലികമായി ചെറിയ വാഹനങ്ങളാണ് ഇതുവഴി കടത്തിവിടുന്നത്. മഴപെയ്ത് തുടങ്ങിയതോടെ ചെളിക്കുണ്ടായി മാറിയിരിക്കുകയാണ് ഇവിടെ. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും തെന്നിവീഴുന്നത് പതിവായി. കൂടാതെ റോഡിന്റെ നടുഭാഗത്തായി രൂപം കൊണ്ട വലിയ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും വാഹനയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. പാലം പണി പൂർത്തിയാകാത്തതിനാൽ ഇതുവഴിയുള്ള ബസ് സർവീസും ആരംഭിച്ചിട്ടില്ല.
ഇവിടേക്കുള്ള എളുപ്പ റോഡ്
കുറിച്ചി ഗ്രാമപഞ്ചായത്ത് ഓഫീസ്
വില്ലേജ് ഓഫീസ്, ഗ്രാമസേവക ഓഫീസ്
മൃഗാശുപത്രി, ആയുർവേദ ആശുപത്രി
കൃഷിഭവൻ, പോസ്‌റ്റോഫീസ്
ക്ഷേത്രം, പള്ളി, സ്‌കൂൾ
കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശമായ ഇത്തിത്താനത്തെയും പടിഞ്ഞാറൻ പ്രദേശമായ കുറിച്ചിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണികളാണ് ഇഴഞ്ഞുനീങ്ങുന്നത്.ശക്തമായ സമരപരിപാടികൾ ആരംഭിക്കും.
ഇത്തിത്താനം വികസനസമിതിയോഗം