jose-k-mani

കോട്ടയം: തല്ക്കാലം ഒരു മുന്നണിയിലും ചേരാതെ നിൽക്കാൻ യു.ഡി.എഫിൽ നിന്ന് പുറത്തായ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം.

ഇന്നലെ സ്റ്റീയറിംഗ് കമ്മിറ്റി ചേർന്ന് രാഷ്ടീയ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ന്യൂട്രൽ ലൈൻ മതിയെന്നാണ് 57 പേർ പങ്കെടുത്ത അവൈലബിൾ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിലപാട്. ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് യോഗശേഷം ജോസ് കെ മാണി അറിയിച്ചു.

പുറത്താക്കിയത് അടഞ്ഞ അദ്ധ്യായമല്ലെന്നും ചർച്ചക്ക് സാദ്ധ്യതയുണ്ടെന്നും ഇവരുടെ യോഗത്തിന് മുമ്പ് ഉമ്മൻചാണ്ടി പ്രതികരിച്ചിരുന്നു.

അപമാനിച്ച് പുറത്താക്കിയശേഷം ഇനി എന്തു ചർച്ചയെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. മുന്നണിമാറ്റ ചർച്ച ഉണ്ടായില്ല.

യു.ഡി.എഫിലേക്ക് ഉടൻ തിരിച്ചുചെല്ലുന്നത് ക്ഷീണമാവും. ഇടത്,എൻ.ഡി.എ മുന്നണികളുമായി ഇപ്പോൾ ചർച്ച നടത്തുന്നത് അണികൾക്ക് രസിക്കില്ല.വാർഡു തലംവരെ യോഗം വിളിച്ചുകൂട്ടി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.

ഭാവി നിലപാട് തീരുമാനിക്കാൻ എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, എം.എൽഎമാരായ റോഷി അഗസ്റ്റിൻ,എൻ.ജയരാജ് എന്നിവരെ ചുമതലപ്പെടുത്തി.

ജോസഫ് വീടും പാർട്ടി ഓഫീസും

തട്ടിയെടുക്കാൻ ശ്രമിച്ചു:ജോസ്

പി.ജെ.ജോസഫിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിലും പിന്നീട് മാദ്ധ്യമ പ്രവർത്തകരെ കണ്ടപ്പോഴും ജോസ് കെ മാണി നടത്തിയത്. മാണിയുടെ മരണശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ലോക് സഭ,നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പ്രശ്നങ്ങളുണ്ടാക്കി പാർട്ടി ഓഫീസും സ്മാരകമാക്കി പാലായിലെ വീടും പിടിച്ചെടുക്കാൻ ശ്രമിച്ചു .

38 വർഷം യു.ഡി.എഫിനെ പടുത്തുയർത്താനുള്ള ‘സോഴ്‌സ് ഓഫ് പവർ’ ആയിരുന്ന

മാണിയെ മറന്നാണ് അദ്ദേഹം രൂപം നൽകിയ പ്രസ്ഥാനവും യുഡിഎഫുമായുള്ള ഹൃദയബന്ധം മുറിച്ചു മാറ്റിയതെന്ന് ജോസ് വിമർശിച്ചു.

യു.​ഡി.​എ​ഫ് ​പു​റ​ത്താ​ക്കു​ന്ന​വ​രു​ടെ
വെ​ന്റി​ലേ​റ്റ​റ​ല്ല​ ​എ​ൽ.​ഡി.​എ​ഫ് ​:​ ​കാ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​യു.​ഡി.​എ​ഫ് ​ദു​ർ​ബ​ല​പ്പെ​ടു​മ്പോ​ൾ​ ​അ​തി​ലേ​തെ​ങ്കി​ലു​മൊ​രു​ ​വി​ഭാ​ഗ​ത്തെ​ ​സ​ഹാ​യി​ക്കേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ​ ​വെ​ന്റി​ലേ​റ്റ​റാ​കാ​ൻ​ ​ത​ങ്ങ​ൾ​ക്കാ​വി​ല്ല.​ ​കെ.​എം.​ ​മാ​ണി​യു​ടെ​ ​മു​ന്ന​ണി​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ൽ​ ​സി.​ ​പി.​ ​ഐ​യു​ടെ​ ​മു​ൻ​നി​ല​പാ​ടു​ക​ളി​ൽ​ ​മാ​റ്റ​മി​ല്ലെ​ന്നും​ ​കാ​നം​ ​വ്യ​ക്ത​മാ​ക്കി.
യു.​ ​ഡി.​ ​എ​ഫ് ​പു​റ​ത്താ​ക്കി​യ​ ​ജോ​സ് ​കെ.​മാ​ണി​ ​വി​ഭാ​ഗം​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​ ​ശേ​ഷം​ ​അ​ഭി​പ്രാ​യം​ ​പ​റ​യാം.​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​തു​പോ​ലെ​ ​കാ​ള​ ​പെ​റ്റു​ ​എ​ന്ന് ​കേ​ട്ടാ​ൽ​ ​ഉ​ട​നെ​ ​ക​യ​ർ​ ​എ​ടു​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല​ല്ലോ.​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​ഒ​രേ​ ​നി​ല​പാ​ടാ​യി​രി​ക്കി​ല്ലെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ഭി​പ്രാ​യം​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ടു​ത്തി​യ​പ്പോ​ൾ,​ ​അ​ത് ​ശ​രി​യാ​ണെ​ന്നും​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​എ​ല്ലാ​വ​രും​ ​ഒ​രു​പോ​ലെ​ ​ആ​യി​രി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു​ ​കാ​ന​ത്തി​ന്റെ​ ​മ​റു​പ​ടി.
സി.​പി.​ഐ​യു​ടെ​ ​നി​ല​പാ​ട് ​നേ​ര​ത്തേ​ ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​ആ​രെ​യെ​ങ്കി​ലും​ ​ചേ​ർ​ക്കു​ന്നെ​ങ്കി​ൽ​ ​അ​ത് ​കൂ​ട്ടാ​യി​ ​ആ​ലോ​ചി​ച്ചാ​വും.​ ​എ​ൽ.​ഡി.​എ​ഫ് ​ഇ​തേ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല.​ ​ആ​ലോ​ചി​ക്കു​മ്പോ​ൾ​ ​സി.​പി.​ഐ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കും.
യു.​ഡി.​എ​ഫി​ലെ​ ​ക​ക്ഷി​ക​ൾ​ ​എ​ങ്ങോ​ട്ട് ​പോ​കു​ന്നു​വെ​ന്ന​ത് ​ഞ​ങ്ങ​ളു​ടെ​ ​വി​ഷ​യ​മ​ല്ല.​ ​യു.​ഡി.​എ​ഫും​ ​എ​ൽ.​ഡി.​എ​ഫും​ ​ത​മ്മി​ൽ​ ​വ്യ​ത്യാ​സ​മു​ണ്ട്.​ ​ഞ​ങ്ങ​ൾ​ ​ന​യ​ങ്ങ​ളു​ടെ​യും​ ​പ​രി​പാ​ടി​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മു​ന്ന​ണി​യാ​ണ്.​ ​ആ​ ​അ​ർ​ത്ഥ​ത്തി​ൽ​ ​ഒ​രു​ ​ഇ​ട​തു​പ​ക്ഷ​ ​ഇ​മേ​ജ് ​ഈ​ ​മു​ന്ന​ണി​ക്കു​ണ്ട്.​ ​ആ​ ​ന​യ​ങ്ങ​ളാ​ണ് ​ഞ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​ന​യ​ങ്ങ​ളു​മാ​യി​ ​യോ​ജി​ക്കാ​ൻ​ ​ജോ​സ് ​വി​ഭാ​ഗം​ ​ത​യാ​റാ​യാ​ലോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​അ​വ​രു​ടെ​ ​നി​ല​പാ​ട് ​ബോ​ദ്ധ്യ​പ്പെ​ടു​മ്പോ​ൾ​ ​പ​രി​ശോ​ധി​ക്കാ​മെ​ന്ന് ​കാ​നം​ ​പ​റ​ഞ്ഞു.