ഇടകടത്തി: എസ്.എൻ.ഡി.പി യോഗം ഇടകടത്തി ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിഷ്ഠാ നിർവഹണ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് രാവിലെ 6 ന് ഗുരുപൂജ, 9.30ന് മഹാസുദർശന ഹവനം, വൈകിട്ട് 5.30ന് നടതുറക്കൽ, ദീപാരാധന. മറ്റ് ചടങ്ങുകൾ. നാളെ രാവിലെ 5.30ന് നടതുറക്കൽ. 9.30നും 10.50നും മദ്ധ്യേ നടക്കുന്ന പ്രതിഷ്ഠയ്ക്ക് പി.വി.വിനോദ് തന്ത്രി കാർമികത്വം വഹിക്കും.