പ്രിൻസ് ലൂക്കോസ് ജോസഫിനൊപ്പം ചേർന്നു
ചങ്ങനാശേരി: ജോസ് കെ.മാണിക്ക് രാഷ്ട്രീയ സത്യസന്ധത ഇല്ലെന്നും കെ.എം.മാണിക്ക് അതുണ്ടായിരുന്നെന്നും പി.ജെ.ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് (ജോസ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസിനെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പി.ജെ.ജോസഫ് ഇത് പറഞ്ഞത്. കരാറില്ലെന്ന് ജോസ് കെ.മാണി പറയുന്നത് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറുണ്ടാക്കിയത്. ഒപ്പമുള്ള ജനപ്രതിനിധികളെ ജോസ് വെട്ടിലാക്കിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ജോസിനൊപ്പം നിൽക്കുന്ന പലരും അദ്ദേഹത്തിൽ നിന്ന് അകലുമെന്നും ജോസഫ് പറഞ്ഞു.