അടിമാലി. വീടിന് മുൻപിലെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത വീട്ടമ്മയെ ഒഴിഞ്ഞ ബിയർ കുപ്പി കൊണ്ട് തലയിൽ അടിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസിൽ നാല് പേർ അറസ്റ്റിൽ .പൊലിസ് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിൽ പ്രതികളിൽ ഒരാളുടെ ആക്രമണത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് കബീറിന് പരിക്കേറ്റു.പൊലിസിനെ അക്രമിച്ച സംഭവത്തിലും മുക്കുടിൽ സ്വദേശികളായ മണലിങ്കൽ രാജീവ് (30), കുടിലിക്കുഴിയിൽ അനീഷ്(40), വെള്ളാർകോട്ട് ബിനീഷ് (31), കുഴിക്കോട്ടയിൽ അനീഷ് (37) എന്നിവരെയാണ് ഉടുമ്പൻചോല സി.ഐ എ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 27 ന് രാത്രി 9 മണിയോടെ മുക്കുടിൽ കറുപ്പശേരിൽ ജിനേഷിന്റെ വീടിന് മുൻപിൽ എത്തിയ പ്രതികൾ പരസ്യ മദ്യപാനം നടത്തി. ജിനേഷ് ഇത് ചെയ്തതോടെ പ്രതികൾ ജിനേഷിനെ ആക്രമിക്കാൻ ഒരുങ്ങി. ശബ്ദം കേട്ട് എത്തിയ ജിനേഷിന്റെ ഭാര്യ ദീപ ( 33) യെ രാജീവ് ഒഴിഞ്ഞ ബിയർ കുപ്പി കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപിച്ചു.പരക്കേറ്റ ദീപ യെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടത് കണ്ണിനോട് ചേർന്ന ഭാഗത്ത് 8 തുന്നിക്കെട്ട് ഉണ്ട്.സംഭവത്തിൽ കേസ് എടുത്ത പൊലീസ് മുകുടിൽ എത്തി പ്രതികൾക്കായി അന്വേഷണം നടത്തിയെങ്കിലും പ്രതികൾ ഏലക്കാട്ടിൽ ഒളിച്ചു.തിരച്ചിലിനെടുവിൽ പൊലീസിന്റെ പിടിയിലായ ഒന്നാം പ്രതി രാജീവ് സീനിയർ സിവിൽ പൊലിസ് ഓഫീസർ മുഹമ്മദ് കബീറിനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടു.കാലിന് പൊട്ടൽ ഏറ്റ മുഹമ്മദ് കബീറിനെ നെടുകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.