രാമപുരം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എൽ.എച്ച്.എം മുഖേന കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് താഴെപറയുന്ന വിവിധ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയും ഒരു വർഷം പ്രവൃത്തിപരിചയവും 40 വയസ് വരെ പ്രായവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ് 2, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ 1, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് 1, ലാബ് ടെക്‌നീഷ്യൻ 1, ക്ലീനിംഗ് സ്റ്റാഫ് 1, അറ്റൻഡർ 1, നഴ്‌സിംഗ് അസിസ്റ്റൻഡ് 1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, അസൽ രേഖകളുടെ പകർപ്പ് സഹിതം 3 ന് മുമ്പ് chcramapuram@gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.