അടിമാലി. ഇടുക്കി ജില്ലയിലെ എസ്.എൻ.ഡി.പി മാനേജ്‌മെന്റ് സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം
299 വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ എൻ.ആർ സിറ്റി എസ്.എൻ.വി. ഹയർ സെക്കന്ററി സ്‌കൂളിന് നൂറുശതമാനം വിജയവും 32 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുകയും 15 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ്സും ലഭിച്ചു.അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ പരീക്ഷ എഴുതിയ 97 വിദ്യാർത്ഥികളും വിജയിച്ചു.. രണ്ട് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുകയും 5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ്സും ലഭിച്ചു.കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കന്ററി സ്‌കൂളിൽ പരീക്ഷ എഴുതിയ 86 കുട്ടികളും വിജയിച്ചു നൂറു ശതമാനം വിജയം കൈവരിച്ചു.14 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് ലഭിച്ചു