covid-

ന്യൂഡൽഹി: ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8380 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗികളുടെ എണ്ണം 1,82,143 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുപ്രകാരം മരണസംഖ്യ 5164 ആയി.

ലോകത്ത് കൊവിഡ് ബാധിത രാജ്യങ്ങളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി.രാജ്യത്ത് 89,995രോഗികളാണ് ഇപ്പോഴുള്ളത്. 86,983പേർ രോഗമുക്തരായി. ജൂൺ ഒന്ന് തിങ്കളാഴ്ച മുതൽ നിരവധി സംസ്ഥാനങ്ങൾ ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ട അഥവാ 'അൺലോക്ക് 1.0' നുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

കൊവിഡ് ലോക്ക് ഡൗൺ കാരണം രണ്ട് മാസത്തിലധികം യാത്രകൾ നിരോധിച്ച രാജസ്ഥാൻ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ അൺലോക്ക് 1.0 പ്രകാരം നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കുന്നതായി പ്രഖ്യാപിച്ചു.