ലഖ്നൗ: ഇലോൺ മസ്ക് എന്ന പ്രതിഭാധനനായ മനുഷ്യന്റെ ചൊവ്വാ സ്വപ്നത്തിനുള്ള ആദ്യ പടി. ഫാൽകൺ 9 എന്ന റോക്കറ്റ് ഇന്നലെ അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ശനിയാഴ്ച വിക്ഷേപിച്ചപ്പോൾ ലോകചരിത്രമായ ആ വിക്ഷേപണത്തിന് നേതൃത്വം നൽകിയ സംഘത്തിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച ഒരു ഇന്ത്യക്കാരിയും ഉണ്ടായിരുന്നു. കനിക ഗഘർ എന്ന ലഖ്നൗ സ്വദേശിനി 24 വയസ്സുകാരി എയറോസ്പേസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് അത്.
2018ൽ റോക്കറ്റിന്റെ ലാന്റിംഗ് ഭാഗത്തെ കാലുകൾ ഡിസൈൻ ചെയ്ത സംഘത്തിൽ കനികയുമുണ്ടായിരുന്നു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന കനിക ആഗസ്റ്റ് മാസത്തിൽ കനിക വീണ്ടും സ്പേസ് എക്സിൽ ചേരും. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന കനിക റോക്കറ്റ് സുരക്ഷിതമായി ലാന്റ് ചെയ്യുന്നു എന്ന് ഉറപ്പാക്കേണ്ട ചുമതലയുള്ള ഭാഗത്താണ് ജോലി ചെയ്തത്.
2018ൽ പഠനത്തോടൊപ്പമുള്ള പരീശീലന സമയത്ത് മൂന്ന് മാസം വിവിധ സ്ഥാപനങ്ങളിൽ ജോലികൾ ചെയ്തിരുന്നു. അതിലൊന്ന് ഫാൽക്കൺ 9ന്റെ ലാന്റിംഗ് ഭാഗത്തെ കാലുകൾ തയ്യാറാക്കുന്നതായിരുന്നു. കനിക അഭിമാനത്തോടെ പറയുന്നു. ട്രെയിനി ആയിരുന്നെങ്കിലും പൂർണ്ണ ഉത്തരവാദിത്വം ഞങ്ങൾക്ക് ജോലിയിൽ തന്നിരുന്നു. ഇതിന് കാരണം പലതരത്തിലുള്ള അഭിമുഖങ്ങൾക്ക് ശേഷമാണ് തിരഞ്ഞെടുക്കുക.
കാലിഫോർണിയയിലെ സ്പേസ് എക്സ് കാമ്പസ് നാസയുടെ ചെറിയൊരു രൂപം തന്നെയാണ്. കനിക ഓർത്തെടുക്കുന്നു. ഫാൽകൺ 9ൽ ബഹിരാകാശത്തേക്ക് പോയ ബഹിരാകാശ സഞ്ചാരികളായ ഡഫ് ഹർലിയെയും, ബോബ് ബെഹ്ൻകെന്നെയും പരിചയപ്പെടാനും സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിനോട് ആശയവിനിമയം നടത്താനും കഴിഞ്ഞു.
ഡെഡ് ലൈന് മുൻപ് കൃത്യ സമയത്ത് തന്നെ ജോലികൾ പൂർത്തീകരിക്കാനും ഞങ്ങൾക്കായി. അഭിമാനത്തോടെ കനിക പറയുന്നു. കനികയുടെ ഈ നേട്ടത്തിൽ അമ്മ സിമ്മിക്കും അച്ഛൻ സന്ദീപ് കുമാറിനും മുത്തശ്ശി 86 വയസ്സുകാരിയായ രാജ് കുമാരിക്കും വളരെയധികം അഭിമാനമുണ്ടായി.