ലസ്സി കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഉണ്ടാക്കാൻ വളരെ എളുപ്പമായതിനാൽ തന്നെ നമ്മൾ ഇത് ഇടയ്ക്കിടയ്ക്ക് വീടുകളിൽ ഉണ്ടാക്കാറുമുണ്ട്. എങ്കിലും എന്നും ഒരേ തരത്തിലുള്ള ലസ്സി കുടിച്ച് മടുത്ത് കാണും. എന്നാൽ വീട്ടിൽ നല്ല പഴുത്ത മാമ്പഴമുണ്ടെങ്കിൽ നമുക്ക് ഒരു അടിപ്പൊളി ടേയ്സ്റ്റി മാമ്പഴ ലസ്സി തയ്യാറാക്കാവുന്നതാണ്.
ചേരുവകൾ
1. നാരില്ലാത്ത മാമ്പഴം ചെറിയ കഷ്ണങ്ങളാക്കിയത് – ഒന്നരക്കപ്പ്
2. തൈര് – ഒന്നരക്കപ്പ്
3. പാൽ – അരക്കപ്പ്
4. പഞ്ചസാര പൊടിച്ചത് - 6 ചെറിയ സ്പൂൺ
5. ഐസ് ക്യൂബ്സ് - 5 എണ്ണം
തയ്യാറാക്കുന്ന വിധം
മാങ്ങ, തൈര്, പാൽ, പഞ്ചസാര എന്നിവ മിക്സിയിലാക്കി നന്നായി അടിക്കുക. അതിന് ശേഷം മാങ്ങാക്കഷ്ണങ്ങും മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കണം. വേണമെങ്കിൽ ഇതിൽ വീണ്ടും പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇത് ഗ്ലാസുകളിലേക്ക് മാറ്റിയ ശേഷം ഐസ് ക്യൂബുകൾ ഇട്ട് കൊടുക്കാം. വളരെ കുറഞഅഞ സമയത്തിനുള്ളിൽ മാമ്പഴ ലസ്സി തയ്യാർ.