britain

ലണ്ടൻ:- ലോക്ഡൗൺ കാലത്ത് ബ്രിട്ടണിൽ ജനങ്ങളിൽ മുഖ്യപങ്കും ലൈംഗിക വേഴ്ചയുണ്ടായിരുന്നില്ല എന്ന് പഠന റിപ്പോർട്ട്. പത്തിൽ ആറ് പേർക്കും ലൈംഗിക ബന്ധം സാധ്യമായിരുന്നില്ല. അംഗ്ളിയ റസ്കിൻ-ഉൾസ്റ്റർ സർവ്വകലാശാലകളിലെ ആരോഗ്യ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരം. മാത്രമല്ല ഇനിമുതൽ രണ്ട് വീടുകളിലെ വ്യത്യസ്ത കുടുംബങ്ങളിലുള്ളവരും അങ്ങനെ ആഘോഷിക്കണ്ട എന്നാണ് സർക്കാർ തീരുമാനം. ഇത്തരം ഒത്തുചേരലുകൾ നിരോധിച്ചു.

പൊതു-സ്വകാര്യ സ്ഥലങ്ങളിലെ അകത്തളത്തിൽ ഒന്നിലധികം സ്ഥലത്ത് നിന്ന് വന്ന ആളുകൾക്ക് ഒത്തുചേരാൻ കഴിയില്ലെന്നാണ് പുതിയ ഉത്തരവ്. 39.9 ശതമാനം ജനങ്ങൾ മാത്രമാണ് നല്ല ലൈംഗികബന്ധം സാധ്യമായവർ.സാമൂഹിക അകൽച്ച ജനങ്ങളുടെ പ്രണയജീവിതത്തെയും സാരമായി ബാധിക്കുന്നു എന്നാണ് ബ്രിട്ടണിൽ നിന്ന് മനസ്സിലാകുന്നത്.

യുക്തിസഹമായ കാരണങ്ങൾക്ക് മാത്രമേ ബ്രിട്ടണിൽ പുറത്തിറങ്ങാവൂ. സംസ്കാരത്തിൽ പങ്കെടുക്കേണ്ടവർ, അതീവ ഗുരുതര രോഗത്തിന് ചികിത്സ വേണ്ടവർ,തൊഴിലിനായി പോകുന്നവർ,കുട്ടിയുമായി വേർപെട്ട് കഴിയുന്നവർക്ക് സ്വന്തം കുട്ടികളെ കാണാൻ ഇങ്ങനെ കാരണങ്ങൾക്കേ യാത്ര അനുവദിക്കൂ. ലൈംഗികത പടിക്ക് പുറത്താണ്.

യുവാക്കളിലാണ് മെച്ചപ്പെട്ട ലൈംഗിക ജീവിതമുള്ളത്. മുതിർന്നവരിൽ താരതമ്യേന കുറവാണ്. ആരോഗ്യപൂർണ്ണമായ ലോക്ഡൗൺ കാലജീവിതത്തിന് ലൈംഗികത അത്യാവശ്യമാണ്. നിലവിൽ ഈ സാഹചര്യം കൊവിഡ് മഹാമാരി കാരണമുള്ള ആശങ്കയും പിരിമുറുക്കവും ജനതയിൽ എത്രയുണ്ടെന്ന് തെളിയിക്കുന്നതാണ്.