covid

തിരുവല്ല: കൊവിഡ് ബാധിച്ച് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിന്റെ ഭാര്യ സിമി ജോർജ് (45) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൾ അസീസ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന സിമി അവിടെ ചികിത്സയിലായിരുന്നു.. അവധിക്ക് നാട്ടിൽ വന്നശേഷം 2019 മാർച്ച് 12നാണ് തിരികെപ്പോയത്. സംസ്കാരം അവിടെ നടക്കും, ചങ്ങനാശേരി കുറിച്ചി പുത്തൻ പറമ്പിൽ ജോർജ്‌ - മേരി ദമ്പതികളുടെ മകളാണ്. മക്കൾ: സനിക എസ് ആനന്ദ് (കോട്ടയം സി.എം.എസ് കോളേജ് മൂന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥിനി ), റിച്ചു എസ്. ആനന്ദ്‌(കോട്ടയം സി.എം.എസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി).