കരിമ്പിൻ ജ്യൂസ് നമുക്കെല്ലാവർക്കും പരിചിതമായ ഒന്നാണ്. ദാഹം അകറ്റാനാണ് നമ്മൾ സാധാരണയായും കരിമ്പിൻ ജ്യൂസിനെ ആശ്രയിക്കുന്നത്. എന്നാൽ, കരിമ്പിൻ ജ്യൂസിന് ദാഹം ശമിപ്പിക്കാനും ആരോഗ്യ സംരക്ഷണത്തിനും മാത്രമല്ല സാധിക്കുന്നത്, നമ്മുടെ സൗന്ദര്യം സംരക്ഷിക്കാനുമുള്ള കളിവും കരിമ്പിൻ ജ്യൂസിന് ഉണ്ട്. ചർമ്മത്തിന് കരിമ്പിൻ ജ്യൂസിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരിമ്പിന് ജ്യൂസ് സ്ഥിരമായി ഉപയോഗിക്കുന്നത് ഫലപ്രദമാണ്. അതിനായി കരിമ്പിന് ജ്യൂസിൽ കുറച്ച് മുൾട്ടാനി മിട്ടി മിക്സ് ചെയ്തെടുക്കുക. അതിന് ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാൻ വിട്ട ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് വൃത്തിയാക്കുക.
ചർമ്മത്തെ വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിച്ച് ചുളിവുകൾ അകറ്റുന്നു. കരിമ്പിൻ ജ്യൂസിലെ ആന്റി ഓക്സിഡന്റുകൾ,ഫ്ളേവനോയ്ഡുകൾ, ഫിനോളിക് എന്നിവയുടെ സാന്നിധ്യം ചർമ്മത്തെ തിളക്കമുള്ളതും മൃദുവായതുമായി നിലനിർത്തുന്നു.
മുഖത്തെ പാടുകളകറ്റാനും സാഹിക്കുന്നു. കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ആൽഫ ഹൈഡ്രോക്സി ആസിഡുകൾ പാടുകൾ കുറയ്ക്കുന്നതിനുള്ള ഏജന്റായി സഹായിക്കുന്നു. കറുത്ത പാടുകളുള്ള സ്ഥലത്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് കരിമ്പിന് ജ്യൂസ് പുരട്ടുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാൻ വിട്ട ശേഷം നനഞ്ഞ തൂവാല ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.