dxb

ദുബായ്:- വിവിധയിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് സഹായമായി പിപിഇ കിറ്റ് വെൻഡിങ് മെഷീനുമായി ദുബായ് എയർപോർട്ട്. രണ്ടും മൂന്നും നമ്പർ പ്രവേശനകവാടത്തിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. മാസ്കുകളും ഒരു മുഖാവരണവുമാണ് കിറ്റിലുണ്ടാകുക.

ഒരു കിറ്റിന് ആറ് ദിർഹം ആണ് വില (ഇന്ത്യൻ രൂപ നിരക്ക് 123 രൂപ). രണ്ട് തരം സാനിറ്റൈസറും ഇങ്ങനെ വിൽപനയ്ക്കുണ്ട്. ഒൻപത് ദിർഹം ആണ് ഇതിന് വില( 184.50 രൂപ). ഇത്തരത്തിൽ കൂടുതൽ ഉപകരണങ്ങൾ മെഷീനിൽ വരുംദിവസങ്ങളിൽ ഉൾപ്പെടുത്തുമെന്ന് എയർപോർട്ട് വൃത്തങ്ങൾ പറഞ്ഞു.

കാർഗോ വിമാനങ്ങളും പ്രവാസി പുനരധിവാസത്തിനുള്ള വിമാനങ്ങളും കൊവിഡ് കാലത്ത് തുടരെ സർവ്വീസ് നടത്തിയിട്ടുണ്ട്. മേയ് 21 മുതൽ മൂന്നാം ടെർമിനലിൽ നിന്ന് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്.