tim-clarke

ദുബായ്:- വിമാന ഗതാഗതം പൂർവ്വസ്ഥിതിയിലാകാൻ 2021ലെ ഗ്രീഷ്മ കാലത്തോളമാകുമെന്ന് എമിറേറ്റ്സ് എയ‌ർലൈൻ പ്രസിഡന്റ് സർ ടിം ക്ളാർക്ക്. ജൂൺ മാസത്തിലാണ് ഗ്രീഷ്മകാലം തുടങ്ങുക. അടുത്ത വർഷം ആദ്യം കൊവിഡ് വാക്സിൻ കണ്ടെത്തിയാൽ വർഷം പകുതിയോടെ കാര്യങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയും. അടുത്ത വരുന്ന ആറുമുതൽ ഒൻപത് മാസം വരെ വിമാന കമ്പനികൾക്ക് പ്രയാസങ്ങളുടെ കാലമായിരിക്കും. അറേബ്യൻ ട്രാവൽ മാർട്ട് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദ സഞ്ചാരികൾ വരും മാസങ്ങളിൽ ദുബായിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ പ്രതിസന്ധിയിലായ വിമാന ഗതാഗതം പൂർവ്വ സ്ഥിതിയിലായാലും മൂന്ന് നാല് വർഷമെടുത്താലേ മുൻപുള്ളതുപോലെ സർവ്വീസ് നടത്താൻ കഴിയുകയുള്ളൂ എന്നും ടിം ക്ളാർക്ക് പറഞ്ഞു.