തൃശൂർ: അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ടി.വി. അച്യുതവാര്യരുടെ സ്മരണാർത്ഥം തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡിന് സൃഷ്ടികൾ ക്ഷണിക്കുന്നു. അച്ചടി/ദൃശ്യ മാദ്ധ്യമങ്ങളിലെ റിപ്പോർട്ടർമാർക്കാണ് അവാർഡ്. 2018 ജനുവരി ഒന്ന് മുതൽ 2020 ഏപ്രിൽ 30 വരെ പ്രസിദ്ധീകരിച്ചതും പ്രക്ഷേപണം ചെയ്തതുമായ പരിസ്ഥിതി സംബന്ധമായ റിപ്പോർട്ടുകൾക്കും പരമ്പരയ്ക്കുമാണ് 10001 രൂപയും കീർത്തി ഫലകവുമടങ്ങിയ അവാർഡ്. റിപ്പോർട്ട്/പരമ്പരയുടെ ഒറിജിനലും കോപ്പിയുമടക്കം മൂന്ന് കോപ്പിയും ക്ലിപ്പിംഗ് ഡി.വി.ഡി ഫോർമാറ്റിൽ രണ്ടോ മൂന്നോ മിനിട്ട് ദൈർഘ്യമുള്ളതും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം 20നകം 'സെക്രട്ടറി, പ്രസ് ക്ലബ്ബ് തൃശൂർ, പ്രസ് ക്ലബ്ബ് റോഡ്, റൗണ്ട് നോർത്ത്, തൃശൂർ 1' വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 8086558650