ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത്, താനുണ്ടാക്കിയ സമോസയുടെ ചിത്രം പോസ്റ്റ് ചെയ്ത ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന് മറുപടിയുമായി മോദി.
' ഇന്ത്യൻ മഹാസമുദ്രം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ ഇന്ത്യൻ സമോസ കൊണ്ട് ഒന്നാകുന്നു!.കാഴ്ചയിൽ അവ രുചികരമാണെന്ന് തോന്നുന്നു. കൊവിഡിനെതിരെ വിജയം നേടികഴിഞ്ഞാൽ ഒരുമിച്ച് സമോസകൾ കഴിക്കാം. നാലാം തീയതി നടക്കുന്ന നമ്മുടെ വീഡിയോ മീറ്റിംഗിനായി കാത്തിരിക്കുകയാണ്.' - മോദി ട്വീറ്റ് ചെയ്തു.
രണ്ട് പ്രധാനമന്ത്രിമാരും നാലിന് വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇത് സാമ്പത്തിക, തന്ത്രപ്രധാനമായ മേഖലകളിലെ ബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മൂലമുള്ള യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയുള്ള മോദിയുടെ ആദ്യ ഉഭയകക്ഷി ചർച്ചയാണിത്.