കൊച്ചി: ആഭ്യന്തര വാഹന വിപണിയിൽ വീണ്ടും വില്പനയുടെ കാഹളം! ലോക്ക്ഡൗണിൽ പ്ളാന്റുകളും ഷോറൂമുകളും അടച്ചിട്ടതിനാൽ ഏപ്രിലിൽ വില്പന 'വട്ടപ്പൂജ്യം" ആയിരുന്നു. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞമാസം പ്രവർത്തനം പുനരാരംഭിച്ചപ്പോൾ വിപണിയിലേക്ക് ഉപഭോക്താക്കൾ ഒഴുകിയെത്തി. 2019 മേയ് മാസത്തെ അപേക്ഷിച്ച്, ഇത്തവണ വില്പന കുറഞ്ഞെങ്കിലും ഏപ്രിലിലെ 'പൂജ്യത്തിൽ" നിന്ന് കരകയറിയതിന്റെ ആശ്വാസം വിപണിക്കുണ്ട്.
വില്പന കണക്ക്
(വിറ്റഴിഞ്ഞ യൂണിറ്റുകൾ)
അശോക് ലെയ്ലാൻഡ് : 1,420
റോയൽ എൻഫീൽഡ് : 19,113
ഹീറോ മോട്ടോകോർപ്പ് : 1.12 ലക്ഷം
മഹീന്ദ്ര ട്രാക്‌ടർ : 24,017
മഹീന്ദ്ര ആൻഡ് മഹീന്ദ്ര : 9,560
ഹ്യുണ്ടായ് : 12,583
മാരുതി സുസുക്കി : 18,539