guruvayur-temple-

തിരുവനന്തപുരം : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 പേർ എന്ന പരിധി വച്ചാണ് വിവാഹത്തിന് അനുമതി നൽകിയിരിക്കുന്നത്. കല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും 50 പേർക്ക് മാത്രമാവും അനുമതി.

അതേസമയം വിദ്യാലയങ്ങൾ തുറക്കുന്നത് ജൂലായിലോ അതിന് ശേഷമോ ആയിരിക്കും. ഇക്കാര്യവും കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യും. എട്ടാം തീയതിക്ക് ശേഷം വേണ്ട ഇളവുകൾ കേന്ദ്രത്തെ അറിയിക്കും. കണ്ടെയിൻമെന്റ് സോണുകളിൽ പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്‌സ് ക്വാറന്റൈൻ തകരും. പ്രായം ചെന്നവർ വീടുകളിൽനിന്ന് പുറത്തുവന്നാൽ അപകടസാദ്ധ്യതയാണ്. ആൾക്കൂട്ടം ചേരൽ അനുവദിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ അപകടകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.