തിരുവനന്തപുരം : രോഗം ബാധിച്ചത് എവിടെനിന്നെന്ന് കണ്ടെത്താത്ത മുപ്പത് കേസുകൾ സമൂഹവ്യാപനത്തിന്റെ ലക്ഷണമല്ലെന്ന് മുഖ്യമന്ത്രി. കേരളത്തിൽ സമൂഹവ്യാപനമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എത്ര ശ്രമിച്ചാലും രണ്ടാഴ്ചയ്ക്കിടെ ബന്ധപ്പെട്ട ആളുകളുടെ മുഴുവൻ വിവരവും ഓർക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 57 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് 14, മലപ്പുറം 14, തൃശൂർ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1. ഇന്ന് രോഗം സ്ഥിരീകരിച്ച 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 27 പേർ വിദേശത്തുനിന്നും 28 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 728 പേർ സംസ്ഥാനത്താകെ ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 1326 പേർക്കാണ് കൊവിഡ് ബാധിച്ചത്.