uday-kotak

മുംബയ്: കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ഉദയ് കോട്ടക്, ബാങ്കിലെ 2.83 ശതമാനം ഓഹരികൾ വിറ്റൊഴിയും. 6,800-6,900 കോടി രൂപ മതിക്കുന്ന 5.6 കോടി ഓഹരികളാണ് വിറ്രൊഴിയുക. ഇതോടെ, ബാങ്കിൽ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 26.1 ശതമാനമായി താഴും. ബാങ്കിന്റെ പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം ആറുമാസത്തിനകം 26 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഓഹരി വിറ്രൊഴിയൽ.