kerala-lottery

തിരുവനന്തപുരം: കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ മാർച്ച് 22ന് നിർത്തിവച്ച ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ വീണ്ടും ആരംഭിക്കും. പൗർണമി ആർ.എൻ 435 ഭാ​ഗ്യക്കുറിയാണ് ചൊവാഴ്ച്ച നറുക്കെടുക്കുക. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക എന്നാണ് വിവരം.

80 ലക്ഷം രൂപയാണ് പൗർണമി ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് മാറ്റിവച്ച 8 ഭാ​ഗ്യക്കുറികളിൽ വിൻവിൻ W557, സ്ത്രീശക്തി SS 202, അക്ഷയ AK 438, കാരുണ്യപ്ലസ് KN 309, നിർമൽ NR 166, പൗർണിമി RN 436, സമ്മർ ബമ്പർ BR 72 എന്നിവയുടെ നറുക്കെടുപ്പ് യഥാക്രമം 5,9,12,16,19,23,26 തീയതികളിലും നടക്കും.

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെപ്പുണ്ടാകുക. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിൽപ്പന ഇളവുകൾ ലഭിച്ചതിനെ തുടർന്ന് മെയ് 21ന് വീണ്ടും ആരംഭിച്ചിരുന്നു. പൗർണമി ഭാഗ്യക്കുറിയുടെ അറുപത്തിയാറ് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ടെന്ന്. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.