fastest-10000-runs

. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് തികച്ച അഞ്ചുപേർ ആരൊക്കെയെന്ന് നോക്കാം. അതിൽ ആദ്യ മൂന്ന് പേരും ഇന്ത്യക്കാരാണെന്ന പ്രത്യേകതയുണ്ട്.

1. വിരാട് കൊഹ്‌ലി (205 ഇന്നിംഗ്സ്)

ക്രിക്കറ്രിലെ റെക്കാഡുകൾ പലതും തന്റെ പേരിലേക്ക് തിരുത്തിയെഴുതി മുന്നേറുന്ന ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി തന്നെയാണ് അതിവേഗം പതിനായിരം തികച്ച താരങ്ങളിലും മുന്നിലുള്ളത്. 2018ൽ വിശാഖപട്ടണത്ത് വെസ്റ്രിൻഡീസിനെതിരെ തന്റെ 205-ാം ഇന്നിംഗ്സിലാണ് (213 മത്സരം) കൊഹ്‌ലി സച്ചിനെ മറികടന്ന് അതിവേഗം 10000തികയ്ക്കുന്ന താരമായത്.

2. സച്ചിൻ ടെൻഡുൽക്കർ (259 ഇന്നിംഗ്സ്)

നിരവധി റെക്കാഡുകൾ സ്വന്തം പേരിലുള്ള ഇന്ത്യൻ ക്രിക്കറ്ര് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് ഈ പട്ടികയിൽ രണ്ടാമുള്ളത്. 2001ൽ ഇഡോറിൽ ആസ്ട്രേലിയക്കെതിരെ 259ാം ഇന്നിംഗ്സിലാണ് (266 ഏകദിനം) സച്ചിൻ പതിനായിരമെന്ന മാജിക്കൽ സംഖ്യിൽ എത്തിയത്.

3.സൗരവ് ഗാംഗുലി (263 ഇന്നിംഗ്സ്)​

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണ് ഈ പട്ടികയിൽ മൂന്നമതുള്ളത്. 2005ൽ ശ്രീലങ്കയ്ക്കെതിരെ ധാംബുള്ളയിൽ 263-ാം ഇന്നിംഗ്സിലാണ് (272-ാം മത്സരം)​ ഗാംഗുലി പതിനായിരമെന്ന നാഴികക്കല്ല് കടന്നത്.

4.റിക്കി പോണ്ടിംഗ് (266 ഇന്നിംഗ്സ്)​

ആസ്ട്രേലിയയെ ലോകചാമ്പ്യൻമാരാക്കിയ റിക്കി പോണ്ടിംഗാണ് പട്ടികയിലെ നാലാമൻ. 2007 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ 266-ാം ഇന്നിംഗ്സിലാണ് പോണ്ടിംഗ് ഈ നേട്ടം സ്വന്തമാക്കിയത്.

5.ജാക്ക് കല്ലിസ് (272 ഇന്നിംഗ്സ്)​

ലോകക്രിക്കറ്രിലെ തന്നെ ഏറ്രവും മികച്ച ആൾറൗണ്ടർമാരിൽ പ്രഥമ ഗണനീയനായ ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസാണ് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 2009 ജനുവരിയിൽ സിഡ്നിയിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു കല്ലിസ് കരിയറിലെ തന്റെ 272-ാം ഇന്നിംഗ്സിൽ 10000 തികച്ചത്.