ലോക്ക്ഡൗണിലനിടയിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിലൂടെ സജീവമായിരുന്ന നടി അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് അക്ഷരാർത്ഥത്തിൽ തന്നെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ കാണാത്ത വേഷത്തിലും ഭാവത്തിലുമാണ് പുതിയ ചിത്രങ്ങളിൽ താരത്തെ കാണാനാവുന്നത്.
പുതിയ മേക്കോവറിലൂടെ പുത്തൻ ലുക്കിലാണ് അനുശ്രീ എത്തിയിരിക്കുന്നത്. നടിയുടെ ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടുകയാണ്. സ്ഥിര സങ്കൽപങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് അനുശ്രീ പറഞ്ഞിരിക്കുന്നത്.
”പരിണാമം… എന്റെ ആദ്യമലയാള സിനിമ പുറത്തിറങ്ങിയിട്ട് 8 വർഷമാകുന്നു. വഴക്കമുളള അഭിനേതാവായും നല്ലൊരു മനുഷ്യ സ്നേഹി ആവേണ്ടതും എന്റെ കടമയാണ്. സ്വയം വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുളള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട്” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുളള അനുശ്രീയുടെ വാക്കുകൾ.
മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ജാക്കറ്റിൽ ബോൾഡ് ലുക്കിൽ എത്തിയും താരം ശ്രദ്ധ നേടിയിരുന്നു.