മലയാളത്തിന്റെ പ്രിയനടിമാരിൽ ഒരാളായ മിയ വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ എന്ന വിവരമാണ് പുറത്തുവരുന്നത്. നിർമ്മാണ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് വാർത്തകൾ.
എന്നാൽ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം മിയ ഇതുവരെ നൽകിയിട്ടില്ല. കോട്ടയം പാലാ സ്വദേശിയായ ജിമി ജോർജ്ജ് എന്ന മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 'അൽഫോൻസാമ്മ' എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാനവേഷം കൈകാര്യം ചെയ്തത് മിയയായിരുന്നു.
'ഒരു സ്മാൾ ഫാമിലി' ആണ് മിയയുടെ ആദ്യ ചിത്രം. ശേഷം ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയാകർഷിച്ചു. മെമ്മറീസ്, ഡ്രൈവിംഗ് ലൈസൻസ്, പാവാട, അനാർക്കലി തുടങ്ങിയവയാണ് മിയയുടെ പ്രധാന ചിത്രങ്ങൾ.