
അബുദാബി: യു.എ.ഇയിലെ റസിഡന്റ് വിസാ കാലാവധി അവസാനിച്ച പ്രവാസികൾക്കും രാജ്യത്തേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ച് സർക്കാർ അധികൃതർ. രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ വീസാ കാലാവധി ഈ വർഷാവസാനം വരെ നീട്ടിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. കൊവിഡ് മൂലം യു.എ.ഇ വിട്ട് പോകേണ്ടി വന്ന നിരവധി പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണിത്. 2020 മാർച്ച് ഒന്നിനു ശേഷം കാലാവധി തീർന്ന വിസയുളളവർക്ക് ഡിസംബർ വരെ കാലാവധി ദീർഘിപ്പിച്ചതായും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതരാണ് അറിയിച്ചത്.