dopamine

തലച്ചോറിൽ മസ്തിഷ്‌ക കോശങ്ങൾക്കിടയിൽ ഉള്ള രാസവസ്തുവാണ് ഡോപമിൻ. ഈ രാസവസ്തുവാണ് നമുക്ക് ഉൽസാഹവും ഉന്മേഷവും ആഹ്ലാദവും പകരുന്നത്. വ്യായാമം, സംഗീതം, ചിത്രരചന, സിനിമ കാണൽ, സുഹൃത്തുക്കൾക്കൊപ്പമുള്ള ഉല്ലാസ വേളകൾ, ഉല്ലാസ യാത്രകൾ എന്നിവയൊക്കെ തലച്ചോറിൽ ഡോപമിന്റെ അളവ് കൂട്ടും. ഇത് മാനസികാരോഗ്യം വർദ്ധിപ്പിക്കും.

എന്നാൽ മദ്യം, ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം ഡോപമിന്റെ ഉത്പാദനം ഉയർത്തും. അതുകൊണ്ടാണ് ലഹരി ഉപയോഗത്തെ തുടർന്ന് ആഹ്ലാദ അനുഭൂതി തോന്നുന്നത്. എന്നാൽ ലഹരി വസ്തുക്കളുടെ ഉപയോഗം അമിതമാകുമ്പോൾ ഡോപമിൻ ഉത്പാദനം ക്രമാതീതമായും. ഈ അവസ്ഥ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.

ചിത്തഭ്രമ ലക്ഷണങ്ങളായ മിഥ്യാ വിശ്വാസങ്ങൾ, മിഥ്യാ അനുഭവങ്ങൾ, അക്രമ വാസന , ഉറക്കക്കുറവ്, ആത്മഹത്യാ പ്രവണത എന്നിവയൊക്കെ ഉണ്ടാകും. അമിതമായ ഇന്റർനെറ്റ് ഉപയോഗം ഉള്ളവരിലും ഡോപമിന്റെ അളവ് ഉയരാനും അതിലൂടെ മാനസിക പ്രശ്നങ്ങൾക്കും സാദ്ധ്യത ഏറെയാണ്.