ഒട്ടുമിക്ക സ്രീകളെയും അലട്ടുന്ന പ്രശ്നമാണ് തലയിലെ പേൻ ശല്യം. ഇതിന് പരിഹാരമായി ചില ഒറ്റമൂലികൾ പരീക്ഷിച്ചാലോ?കിടക്കുമ്പോൾ തലയിണയിൽ വേപ്പിലയോ തുളസിയിലയോ നിരത്തി അതിന് പുറത്ത് തലവെച്ചു കിടന്നാൽ പേൻ ശല്യം കുറയും.
രണ്ട്സ്പൂൺ കടലപ്പരിപ്പും ഒരുസ്പൂൺ രാമച്ചം ചെറുതായി അരിഞ്ഞതും ഒരു സ്പൂൺ തേങ്ങാപ്പീരയും 5 വെളുത്തുള്ളി അല്ലിയും അര സ്പൂൺ ഉലുവയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ ശേഷം താളി ഉപയോഗിച്ച് കഴുകിയാൽ പേൻശല്ല്യം പൂർണ്ണമായും ഒഴിവാക്കാൻ കഴിയും. ഉപ്പും വിനാഗിരിയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുന്നതും ഗുണകരമാണ്. വെളിച്ചെണ്ണയിൽ കർപ്പൂരം ചേർത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. ഇങ്ങനെ പതിവായി ചെയ്താൽ ചുരുങ്ങിയ കാലയളവിൽ പേനുകളെ ഇല്ലായ്മ ചെയ്യാം.
തുളസിയില പതിവായി തലയിൽ ചൂടുന്നതും പേൻ ശല്ല്യം കുറയ്ക്കും. മുടിയുടെ വളർച്ചയ്ക്കും ഇത് ഗുണകരമാണ്. വെളുത്തുള്ളി അരച്ച് നാരങ്ങാനീര് ചേർത്ത് തലയിൽ തിരുമ്മിയാൽ പേൻ ശല്ല്യം കുറയ്ക്കാം. കൂടാതെ വേപ്പ് വയമ്പ് തുടങ്ങിയവയുടെ ഉപയോഗവും പേൻശല്ല്യം ഒരു പരിധി വരെ ഇല്ലായ്മ ചെയ്യും.
ഒരു സ്പൂൺ ഉപ്പും ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് തല നല്ലപ്പ... Read more at: https://www.asianetnews.com/life/home-remedies-for-head-lice