covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63.65 ലക്ഷമായി. 3.77ലക്ഷം പേർ രോഗം ബാധിച്ച് മരിച്ചു. മുപ്പത് ലക്ഷത്തോളം പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.


18.59 ലക്ഷം പേർക്കാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 5.29 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. മുപ്പതിനായിരത്തിൽ കൂടുതൽ പേർ മരണപ്പെട്ടു.


റഷ്യയാണ് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. 4.14 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4,800ലധികം പേർ മരിച്ചു. നാലാം സ്ഥാനത്തുള്ള സ്‌പെയിനിൽ 2.87 ലക്ഷം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.

യു.കെയിലും സ്ഥിതി ഗുരുതരമാണ്. 2.76 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ നാൽപതിനായിരത്തിനടുത്തായി. ഇറ്റലിയിൽ 2.33 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ പട്ടികയിൽ ഇന്ത്യയാണ് ഏഴാം സ്ഥാനത്ത്. 1.98 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അയ്യായിരത്തി ആറുനൂറിലധികം പേർ മരിച്ചു.