കൊച്ചി: പ്രമുഖ ലേല പ്ളാറ്ര‌്‌ഫോമായ ബിസിംഗ, ഉപഭോക്താക്കൾക്ക് കുറഞ്ഞ റിസ്‌കിൽ മികച്ച പ്രതിഫലം ലഭ്യമാക്കുന്ന പദ്ധതി അവതരിപ്പിച്ചു. ഉദാഹരണത്തിന് ഉപഭോക്താവ് 5,000 രൂപയുടെ സ്‌മാർട് വാച്ചിന് 1.25 രൂപയ്ക്ക് ലേലം വിളിച്ചെന്നിരിക്കട്ടെ, അതാണ് ഏറ്റവും കുറഞ്ഞ മൂല്യമെങ്കിൽ ആ തുകയ്ക്ക് വാച്ച് സ്വന്തമാക്കാനാകുമെന്ന് ബിസിംഗ ബിസിനസ് മേധാവി പീയുഷ് രാജ്‌ഗാർഹിയ പറഞ്ഞു. ബിസിംഗ ആപ്പ് മുഖേന ഉപഭോക്താക്കൾക്ക് ഈ ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.