കൊവിഡ് വ്യാപനം തടയാൻ സർക്കാർ സംവിധാനങ്ങൾ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച് വന്നതിനിടെയാണ് മഴക്കാലം എത്തിയത്.മഴക്കാലം എത്തുന്നതിന് മുമ്പ് തന്നെ മഴക്കാല പൂർവ ശുചീകരണം നടത്തേണ്ടതുണ്ട്. അതാത് തദ്ദേശ സ്ഥാപനങ്ങളാണ് ഇത് ചെയ്യേണ്ടത്.എന്നാൽ ഇത്തവണ വേനൽ മഴ കനക്കുകയും പ്രതീക്ഷിച്ചതിലും നേരത്തെ മഴ പെയ്തതും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് തിരിച്ചടിയായി.ഇത് മൂലം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം രോഗങ്ങളാണ് നാട്ടിൽ വ്യാപിച്ചത്. തുടർന്നാണ് തിരുവനന്തപുരം നഗരസഭയടക്കം ചില തദ്ദേശ സ്ഥാപനങ്ങൾ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതേസമയം രോഗവ്യാപനത്തിനിടയിലും ചില തദ്ദേശ സ്ഥാപനങ്ങൾ മഴക്കാല പൂർവ ശുചീകരണത്തിൽ വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ട്.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസമായോ ?അറിയാം നേർക്കണ്ണിയുടെ

pic