എന്നും എപ്പോഴും കുഞ്ഞുങ്ങളെ സന്തോഷത്തോടെ കാണാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അതിനായി മാതാപിതാക്കൾ എന്തും അവർക്കായി സാധ്യമാക്കി നൽകാറുമുണ്ട്. അങ്ങനെ എങ്കിൽ എന്ത് കൊണ്ട് നമുക്ക് അവരുടെ മുറികളും ആകർഷണീയമായ രീതിയിൽ മാറ്റി എടുക്കാൻ ശ്രമിച്ചുക്കൂട. കുട്ടികളുടെ മുറി അവരുടെ ഇഷ്ടത്തിനനുസരിച്ച് നമുക്ക് മാറ്റാൻ സാധിക്കും അതും വളരെ എളുപ്പത്തിൽ തന്നെ. അതിനായി നമുക്ക് ചെയ്യാൻ കഴിയുന്ന കുറച്ച് മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാവുന്നതാണ്.
കുഞ്ഞുങ്ങളുടെ മുറിക്ക് നല്ല നിറങ്ങളുള്ള പെയിന്റുകൾ തിരഞ്ഞെടുക്കണം. അതിനായി ഒന്നിലേറെ നിറങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.
കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളും അവരുടെ ചിത്രങ്ങളുള്ള സാധനങ്ങളും മുറിയിൽ വയ്ക്കാവുന്നതാണ്.
കുഞ്ഞിനുള്ള കളിപ്പാട്ടങ്ങൾ ഈ മുറിയിൽ സൂക്ഷിക്കുക.
മുറിയുടെ ചുവരുകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള പടം വരയ്ക്കുക.
മുറിയുടെ സീലിംഗിൽ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ചിത്രങ്ങളും വരയ്ക്കാം.
ചുവരില്‍ ഒട്ടിക്കാൻ സാധിക്കുന്ന തിളക്കമുള്ള ചിത്രങ്ങളും ചുവരുകളിൽ ഒട്ടിക്കാവുന്നതാണ്.
കുഞ്ഞിന്റെ കൈപ്പത്തിയുടെ അടയാളം ചുവരിൽ പതിപ്പിക്കുന്നതും കൈപ്പത്തിയുടെ പടം വരയ്ക്കുന്നതും തുടങ്ങിയ വ്യത്യസ്തമായ അലങ്കാര രീതികളും ചുവരുകളുടെ അലങ്കാരത്തിനായി പരീക്ഷിക്കാവുന്നതാണ്.
തെർമോകോൾ വാങ്ങി സൂര്യൻ, നക്ഷത്രങ്ങൾ, പക്ഷികൾ തുടങ്ങിയവയുടെ രൂപം വെട്ടിയെടുത്ത് നിറം നൽകി മുറിയിൽ തൂക്കിയിടുക. കുഞ്ഞുങ്ങൾക്കിത് നോക്കിക്കിടക്കുന്നത് ഇഷ്ടമായിരിക്കും.
വർണക്കടലാസുകൾ ഉപയോഗിച്ച് കുഞ്ഞിന്റെ മുറിയിലെ സാധനങ്ങൾ പൊതിയുന്നതും നന്നായിരിക്കും.
കുഞ്ഞിന്റെ വലിയൊരു ഫോട്ടോ ഫ്രെയിം ചെയ്തും ചുവരിൽ തൂക്കാം.