യുവനടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ആസിഫ് അലി. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച മകൾ ഹയക്കൊപ്പം ആസിഫ് അലി പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു .അദ്ദേഹം മകൾക്ക് മുടികെട്ടിക്കൊടുക്കുന്ന ചിത്രത്തിന്റെ കൂടെ ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ചിരുന്നു. 'എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ജന്മദിനാശംസകൾ. ഞാനെന്നും കൂടെയുണ്ട്, ഇങ്ങനെ വേഗം വളരല്ലേ മോളേ, അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല' എന്നാണ് മകൾക്ക് മുടി കെട്ടികൊടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ആസിഫ് കുറിച്ചത്. 2013ലാണ് ആസിഫും തലശ്ശേറി സ്വദേശി സമ മസ്രീനും വിവാഹിതരായത്. ആദം അലിയാണ് ആസിഫ്‌സമ ദമ്ബതികളുടെ മൂത്തമകൻ. 2017 ജൂൺ രണ്ടിനാണ് രണ്ടാമത്തെ കുഞ്ഞ് ഹയ ജനിച്ചത്.