bikes

പുതിയ മോട്ടോർ സൈക്കളുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. നിലവിലെ ബൈക്കുകളിലെ ഹോണ്ടയുടെ ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിനകം തന്നെ ജനപ്രിയമാണ്. ഹോണ്ട ആഫ്രിക്ക ട്വിൻ, ഗോൾഡ് വിംഗ് എന്നിവയിലാണ് ഈ പ്രീമിയം വാഗ്ദാനം ചെയ്യുന്നത്. പുതിയ പേറ്റന്റ് ആപ്ലിക്കേഷൻ നൽകാനാണ് ഹോണ്ടയുടെ നീക്കം.

ക്ലച്ച് രഹിത യാത്രാ അനുഭവം സൃഷ്ടിക്കുന്നതാണ് ഹോണ്ടയുടെ ഈ പുതിയ സാങ്കേതിക വിദ്യ. ഈ സംവിധാനം നിലവിലെ ഡിസിടി സാങ്കേതികവിദ്യയിൽ നിന്നും അല്ലെങ്കിൽ 1970 കളിൽ നിന്നുള്ള ഹോണ്ടമാറ്റിക് ട്രാൻസ്മിഷനിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഒരു സമഗ്ര ഡ്യുവൽ ക്ലച്ച് സജ്ജീകരണമാണ് ഡിസിടി, അതേസമയം പഴയ ഹോണ്ടമാറ്റിക് സിസ്റ്റം ഒരു ടോർക്ക് കൺവെർട്ടറും ടൂസ്പീഡ് ഗിയർബോക്സും ഉപയോഗിച്ചിരുന്നു.

പുതിയ ഗിയർ‌ബോക്സ് സാങ്കേതികവിദ്യ ഒരു പരമ്പരാഗത ആറ് സ്പീഡ് ട്രാൻസ്മിഷൻ ജോഡിയാണ്. ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും കമ്പ്യൂട്ടർ നിയന്ത്രിത സിസ്റ്റവും സംവിധാനമാണ് ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ സിസ്റ്റം നിർത്തുമ്പോൾ ക്ലച്ച് ഒഴിവാക്കി പ്രവർത്തനരഹിതമാകുന്നു. ഗിയറുകൾ മാറ്റുന്നതിന് ഈ സിസ്റ്റം ഒരു പരമ്പരാഗത കാൽ ലിവർ ഉപയോഗിക്കുന്നുൺ്ടെങ്കിലും ഹാൻഡിൽ ബാറിൽ ക്ലച്ച് ലിവർ ഇല്ല.

ഇത് ഒരു പരമ്പരാഗത യാത്രയ്ക്ക് കാരണമാകുമെന്ന് തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ. ഒരു സാധാരണ മോട്ടോർ സൈക്കിളിൽ മുകളിലേക്കും താഴേക്കുമുള്ള ഗിയർ മാറുന്നതുപോലെയാണെങ്കിലും കുറഞ്ഞ വേഗതയിൽ കുറഞ്ഞ വേഗതയിൽ നഗര സാഹചര്യങ്ങളിൽ ക്ലച്ച് കൈകാര്യം ചെയ്യുന്നതിനുള്ള മടുപ്പ് ഇനി കാണില്ല.