kovid

ന്യൂയോർക്ക്​: കൊവിഡ് കൊലയാളി വൈറസ്​ തന്നെയാണെന്നും വളരെയധികം ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ കൊവിഡ് വൈറസിന്​​ രാജ്യത്ത്​ അധികകാലം നിലനിൽപ്പില്ലെന്ന ഇറ്റാലിയൻ ഡോക്​ടർ ആൽബർ​ട്ടോ സാൻഗ്രില്ലോവി​​ന്റെ വാദത്തെ തള്ളിക്കൊണ്ടാണ്​ ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ്​ ഡയറക്​ടർ മൈക്കൽ റയാൻ ഇക്കാര്യം പറഞ്ഞത്​.

മൂന്ന്​ മാസം മുമ്പ്​ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്​ ഘട്ടംഘട്ടമായി ഇളവുകൾ നൽകുന്ന ഇറ്റലി അടുത്ത ഘട്ടത്തിലേക്ക്​ നീങ്ങുകയാണ്​. അതിനിടെയാണ്​ ഡോക്​ടറുടെ പ്രതികരണം​. യഥാർത്ഥത്തിൽ വൈറസ്​ ഇറ്റലിയിൽ അധികകാലം നിലനിൽക്കില്ലെന്നായിരുന്നു അദ്ദേഹത്തി​​ന്റെ കണ്ടെത്തൽ. രാജ്യത്തെ ഭയപ്പെടുത്തിയതി​​ന്റെ ഉത്തരവാദിത്വം ആരെങ്കിലും ഒരാൾ ഏറ്റെടുക്കണമെന്നും അ​ദ്ദേഹം പറഞ്ഞിരുന്നു.

ലോകാരോഗ്യ സംഘടനയെ കൂടാതെ ആൽബർ​ട്ടോ സാൻഗ്രില്ലോവി​ന്റെ വാദത്തെ തള്ളി ആരോഗ്യ വിദഗ്ദ്ധ​രും രംഗത്തു വന്നു. സാൻഗ്രില്ലോവി​​ന്റെ വാദം ശാസ്​ത്രീയ പിൻബലമില്ലാത്തതാണെന്നും അസംഭവ്യമാണെന്നും​ ഗ്ലാസ്​ഗോ സെന്റർ ഫോർ വൈറസ്​ റിസർച്ചിലെ ഡോ. ഓസ്​കർ മക്​ലീൻ പറഞ്ഞു.