samsung-galaxy

സാംസങ് ഗാലക്സി എം11, ഗാലക്സി എം01 എന്നീ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളെ ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് ഫോണുകളുടെയും വിൽപന എല്ലാ സാംസങ് ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവയിലും ഇന്ന് മുതൽ ആരംഭിക്കും.

ഗാലക്സി എം11 രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന മോഡലിന്റെ വില 10,999 രൂപയും 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 12,999 രൂപയും വിലയുണ്ട്. മെറ്റാലിക് നീല, കറുപ്പ്, വയലറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലും ഫോൺ ലഭ്യമാണ്.

3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിലാണ് സാംസങ് ഗാലക്സി എം01വിപണിയിൽ എത്തുന്നത്, ഇതിന്റെ വില, 8,999 രൂപയാണ്. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിൽ ലഭ്യക്കും.

സാംസങ് ഗാലക്സി എം11

തിരഞ്ഞെടുത്ത വിപണികളിൽ സാംസങ് ഗാലക്സി എം11 ഇതിനകം തന്നെ പുറത്തിറക്കി കഴിഞ്ഞു. 6.4 ഇഞ്ച് എച്ച്.ഡിയും ടി.എഫ്.ടി, എൽസിഡി ഡിസ്‌പ്ലേയമാണ് സ്മാർട്ട്‌ഫോണിനുള്ളത്. 1.8 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്ത ഒക്ടാകോർ പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്, 3 ജിബി റാമും 32 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജും. 512ജിബി വരെ ഫോണിന് സപ്പോർട്ട് ചെയ്യാൻ സാധിക്കും.


13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് പിൻ ക്യാമറകളാണ് സാംസങ് ഗാലക്സി എം11ന്റെ പ്രത്യേകത. 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 30എഫ്പിഎസിൽ പൂർണ്ണ എച്ച്ഡി വീഡിയോ റെക്കോർഡിംഗ് സൗകര്യവുമുണ്ട്.

5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം11ന്റെ കരുത്ത്. ഡ്യുവൽ സിം പ്രവർത്തനം, ബ്ലൂടൂത്ത്, വൈ-ഫൈ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ.


സാംസങ് ഗാലക്സി എം 01
ഗാലക്‌സി എം 01 5.7 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ നൽകുന്നു. 13 മെഗാപിക്സലും 2 മെഗാപിക്സലും ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിനുള്ളത്. സെൽഫികൾക്കായി 5 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്. 4,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എം01ന്റെ കരുത്ത്. ഇത് ഫെയ്‌സ് അൺലോക്കിനെ പിന്തുണയ്‌ക്കുന്നു.